തട്ടിപ്പ് നടത്തി രാജ്യം വിട്ടാല്‍ ആസ്തി കണ്ടുകെട്ടും ; നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

309

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100 കോടിക്ക് മുകളില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് മേലെ ഈ നിയമം ചുമത്താമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യം വിടുന്നവരുടെ ബിനാമി സ്വത്തുക്കളും അവരുടെ വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ വിദേശത്തെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെങ്കില്‍ ആ രാജ്യത്തിന്റെ സഹകരണവും വേണം. പുതിയ നിയമത്തില്‍ പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും ഹൈക്കോടതിയില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരെ ഹര്‍ജി നല്‍കാനും നിയമത്തില്‍ അവസരം നല്‍കുന്നുണ്ട്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വന്‍കിട സാമ്ബത്തിക തട്ടിപ്പുകാര്‍ രാജ്യം വിട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം പുതിയ നിയമവുമായി രംഗത്ത് വരുന്നത്.

NO COMMENTS