തിരുവനന്തപുരത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു

329

തിരുവനന്തപുരം : പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. പൗണ്ട് കടവില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ച ശേഷം വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ചാക്ക അടക്കമുള്ള സ്റ്റേഷനില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

NO COMMENTS