തിരുവനന്തപുരത്ത് എ.ടി.എം തകര്‍ത്ത നിലയില്‍

364

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടപ്പനകുന്നില്‍ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത നിലയില്‍. എ.ടി.എമ്മില്‍ പണം പിന്‍വലിക്കാനെത്തിയവരാണ് മോഷണ ശ്രമം പൊലീസിനെ അറിയിച്ചത്. എസ്.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകു. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലുമണിയോടെയാകാം മോഷണ ശ്രമമെന്നാണ് പൊലീസിന്റെ നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS