ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

293

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ടാഗ് പ്രകാരം ജനുവരി 27ന് ഉച്ചസമയത്താണ് കുട്ടി ജനിച്ചിരിക്കുന്നതെന്നും, കുട്ടിക്ക് 1.42 കിലോഗ്രാം തൂക്കമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.പൊലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു. തന്റെ മകള്‍ ജനിച്ചപ്പോള്‍ ജീവന്‍ ഇല്ലായിരുന്നുവെന്നും, ഡോക്ടര്‍മാര്‍ കുട്ടിയെ നല്‍കിയപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അതിനാലാണ് ചവറ്റുകുട്ടയ്ക്കുള്ളില്‍ ഉപേക്ഷിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

NO COMMENTS