പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ച്ച പ്ര​തി​പ​ക്ഷ ന​ട​പ​ടി​ക്കെ​തി​രേ മോദിയും അമിത്ഷായും ഉപവാസത്തിലേക്ക്

292

ന്യൂ​ഡ​ല്‍​ഹി : പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ച്ച പ്ര​തി​പ​ക്ഷ ന​ട​പ​ടി​ക്കെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും ഉ​പ​വ​സി​ക്കും. മോ​ദി ന്യൂ​ഡ​ല്‍​ഹി​യി​ലും അ​മി​ത് ഷാ​ ക​ര്‍​ണാ​ട​ക​യി​ലെ ഹൂ​ബ്ളി​യി​ലുമാണ് വ്യാ​ഴാ​ഴ്ച​ ഏ​ക​ദി​ന ഉ​പ​വാ​സം നടത്തുക. പ്ര​ധാ​ന​മ​ന്ത്രി ഉ​പ​വാ​സം അ​നു​ഷ്ടി​ക്കു​മെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും ഫ​യ​ല്‍ നീ​ക്ക​ങ്ങ​ളി​ലും ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സെ​ഷ​ന്‍ ഏ​ക​ദേ​ശം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്നു. കോ​ണ്‍​ഗ്ര​സാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. രാ​ജ്യ​ത്ത് മ​ത​സൗ​ഹാ​ര്‍​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ബി​ജെ​പി​യും ഉ​പ​വാ​സ സ​മ​ര​ത്തി​ലേ​ക്കു ക​ട​ന്ന​ത്.

NO COMMENTS