സ്കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി അനുമോദിച്ചു

266

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി അനുമോദിച്ചു. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും മത്സരിക്കുകയും ചെയ്ത എല്ലാവരേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പുതിയ മാന്വല്‍ പ്രകാരം നടത്തിയ കലോത്സവം കൂടുതല്‍ ആരോഗ്യകരമായ മത്സരം സംഘടിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ ഭാവിയിലും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

895 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. 893 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 865 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാല് മത്സരങ്ങള്‍ മാത്രമുള്ള അവസാന ദിവസം ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കനക കിരീടം കോഴിക്കോട് തന്നെ സ്വന്തമാക്കുകയായിരുന്നു.

NO COMMENTS