ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

269

കണ്ണൂര്‍: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്‌ആര്‍ടിസി ബസുകള്‍, ഓട്ടമൊബീല്‍ വര്‍ക്ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കുമെന്നു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.

NO COMMENTS