1,000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

17

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനുള്ള ലേലം ഡിസംബർ 28നു റിസർവ് ബാങ്കിന്റെ മുംബൈ ഓഫീസിൽ നടക്കും. 14 വർഷ കാലാവധിയുള്ള സെക്യൂരിറ്റികളാണു ലേലം ചെയ്യുന്നത്.

ലേലത്തിലേക്കുള്ള മത്സരാധിഷ്ഠിത ബിഡ്ഡുകൾ റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി 28നു രാവിലെ 10.30 മുതൽ 11.30 വരെയും മത്സരാധിഷ്ഠിതമല്ലാത്തവ 10.30 മുതൽ 11 വരെയും നൽകണം.

ലേലം ഡിസംബർ 23 ലെ എസ്.എസ്-1/396/2021 ഫിൻ. നമ്പരായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.finance.kerala.gov.in.

NO COMMENTS