ഒരു ഫെരാരി സ്വന്തമാക്കുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാന്‍ കൂടി കഴിയാത്തതാണ്. എന്നാല്‍ ഇന്ത്യയില്‍ ഫെരാരിയുടമകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ അവരാരുംതന്നെ ചില്ലറക്കാരായിരിക്കില്ല.സാമന്തയ്ക്ക് പ്രിയം ഏത് കാറിനോട് സമൂഹത്തില്‍ മുന്‍നിരയിലുള്ളവര്‍ ഒരു സൂപ്പര്‍കാറില്ലെന്ന് പറയുന്നത് തന്നെ അപമാനമായിട്ട് കുരുതുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ആരൊക്കെയാണ് ഫെരാരി കാര്‍ ഉടമകളെന്ന് നോക്കാം. അങ്ങനെയെങ്കില്‍ കേരളത്തിലെ ഫെരാരിയുടമയെ അറിഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയേക്കാം. ആരെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരു ഫെരാരിയുടമയാണ്. എക്കാലത്തേയും മികച്ച ബാറ്റ്സ് മാന്‍ എന്നറിയപ്പെട്ടിരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡോണ്‍ ബ്രാഡ്മാനിന്റെ റെക്കോര്‍ഡിന് തുല്യമായി ഇരുപത്തിയൊമ്ബതാമത്തെ ടെസ്റ്റ് സെഞ്ച്വിറി എടുത്തപ്പോഴാണ് പ്രമുഖ വ്യവസായിയായ ജയേഷ് ദേസായി സച്ചിനൊരു ഫെരാരി കാര്‍ സമ്മാനമായി നല്‍കിയത്.
സഞ്ചയ് ദത്ത്
അഭിനയത്തിനും വിവാദപരമായ ജീവിതത്തിനുമപ്പുറം സഞ്ചയ് ദത്ത് തികഞ്ഞൊരു വാഹനപ്രേമി കൂടിയാണ്. ഓഡി ആര്‍8, മെഴ്സിഡസ് ബെന്‍സ്, എന്നീ പുലിക്കുട്ടികള്‍ക്കൊപ്പം ഫെരാരി 599ജിടിബിയും താരത്തിന്റെ ഗ്യാരേജില്‍ ഇടം തേടിയിട്ടുണ്ട്.
ഇമ്രാന്‍ ഖാന്‍
ബോളിവുഡിന്റെ ഈ ചുണക്കുട്ടനും കടുത്തൊരു കാര്‍ പ്രേമിയാണ്. ഫെരാരിയോടുള്ള ഭ്രമം മൂത്ത് ഇറ്റലിയില്‍ നിന്നും ഇറക്കുമതിചെയ്ത ചുവപ്പ് നിറത്തിലുള്ള ഫെരാരിയാണ് ഇമ്രാനുള്ളത്. ഒരു ലിമോസിന്‍ ഉടമക്കൂടിയാണ് എന്നും വേണമെങ്കില്‍ അറിഞ്ഞുവച്ചോളൂ.
ഗൗതം സിഘാനിയ
റെയിമഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഗൗതം സിഘാനിയ കടുത്തൊരു സ്പോര്‍ട്സ് കാര്‍ പ്രേമിയാണ്. അറിയപ്പെടുന്നൊരു കാര്‍ റേസര്‍ കൂടിയായതിനാല്‍ ഫെരാരിയാണിദ്ദേഹത്തിന്റെ ഇഷ്ടവാഹനം. ഗൗതം സ്വന്തമാക്കിയിട്ടുള്ള ഈ ഫെരാരി എഫ്458 ഇറ്റാലിയ സ്പോര്‍ട്സ് ട്രാക്കിലും ഉപയോഗിക്കാറുണ്ടത്രെ.
നാഗ ചൈതന്യ
ഇന്ത്യയിലെ ഫെരാരി ഉടമകളുടെ പട്ടികയില്‍ തെന്നിന്ത്യയില്‍ നിന്നും ടോളിവുഡിന്റെ യങ് ഹീറോ നാഗചൈതന്യയും ഉള്‍പ്പെടുന്നു. തെന്നിന്ത്യന്‍ താരങ്ങളില്‍ ഫെരാരി സ്വന്തമായിട്ടുള്ള ഏകവ്യക്തി എന്നുള്ള പ്രത്യേകതയും നാഗചൈതന്യയ്ക്കുണ്ട്. ഫെരാരി എഫ്430 ആണ് ഇദ്ദേഹത്തിന്റെ സൂപ്പര്‍കാര്‍ കളക്ഷനിലുള്ളത്. കാറുകളോടുള്ള ഭ്രമം പിതാവ് നാഗാര്‍ജ്ജുനയില്‍ നിന്നും പകര്‍ന്ന് കിട്ടിയതെന്നാണ് താരം വെളിപ്പെടുത്തുന്നത്.
രത്തന്‍ ടാറ്റ
ടാറ്റ കാര്‍ വ്യവസായിക്ക് ഒരു ഫെരാരിയില്ല എന്നു പറഞ്ഞാല്‍ വലിയൊരു കുറച്ചില്‍ തന്നെയാണ്. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന കുഞ്ഞന്‍ നാനോയുടെ നിര്‍മാതാവിന് ചുവന്ന നിറത്തിലുള്ള ഫെരാരി കാലിഫോര്‍ണിയയാണുള്ളത്.
വിജയ് മല്ല്യ
എത്ര നഷ്ടം വരുത്തിയാലും ആരെ ചതിച്ചുമുങ്ങി കളഞ്ഞാലും ഏവരേയും അസൂയപ്പെടുത്തുന്ന കാര്‍ കളഷനായിരുന്നു മല്ല്യയുടേത് എന്നതില്‍ സംശയമില്ല. ഫെരാരി ദിനോ ആണ് പിടിക്കിട്ടാപുള്ളിയായി മുദ്രകുത്തിയിട്ടുള്ള വിജയ് മല്ല്യയുടെ പക്കലിലുണ്ടായിരുന്നത്.
ലളിത് മോദി
പ്രമുഖ വ്യവസായിയും ക്രിക്കറ്റ് ഭാരവാഹിയുമായ ലളിത് മോദിക്ക് ഫെരാരി എഫ്12 ബെര്‍ലിനെറ്റയാണ് സ്വന്തമായിട്ടുള്ളത്. ‘CRI3KET’ എന്ന പ്രത്യേക രജിസ്ട്രേഷനുള്ള കാര്‍ കാണുകയാണെങ്കില്‍ അതിനുടമ ലളിത് മോദിയാണെന്നുറപ്പിക്കാം.
ഭൂഷന്‍ കുമാര്‍
സംഗീത രംഗത്ത് പ്രശസ്തി നേടിയ ഭൂഷന്‍ കുമാര്‍ ഫെരാരി 458 ഇറ്റാലിയ സ്പൈഡറിന് ഉടമയാണ്. കാര്‍ പ്രേമിയായ ഈ സംഗീതജ്ഞന്റെ ഡ്രീം കാറാണിത്.
മുഹമദ് നിസാം
കേരളത്തില്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയും ഒരാള്‍ക്ക് പ്രശസ്തനാവാം എന്ന് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നിസാം. ഇന്ത്യയിലെ കുപ്രസിദ്ധ ഫെരാരിയുടമ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം ഈപുള്ളിയെ.