പഴയ നോട്ടുകള്‍ ജൂണ്‍ 30നുള്ളില്‍ മാറ്റിവാങ്ങണം

686

തിരുവനന്തപുരം: 2005ന് മുമ്ബ് അച്ചടിച്ച നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനാണ് പഴയനോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കുറവായതിനാല്‍ പഴയ നോട്ടുകളെ അനുകരിക്കാന്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. 2005ന് മുമ്ബ് അച്ചടിച്ചതും പ്രചാരത്തിലുള്ളതുമായ മുഴുവന്‍ നോട്ടുകളും വിനിമയത്തില്‍ നിന്നും പിന്‍വലിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 2005ന് മുമ്ബുള്ള നോട്ടുകളുടെ പിന്‍ഭാഗത്ത് അടിയിലായി അച്ചടിച്ചവര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.
2015 ഡിസംബര്‍ 31 ആയിരുന്നു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നേരത്തെ റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു സമയപരിധി. പിന്നീട് ഈ സമയപരിധി നീട്ടുകയായിരുന്നു.

NO COMMENTS

LEAVE A REPLY