കോഴിക്കോട് തീപിടിത്തം.

18

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടണ്‍മില്ലില്‍ തീപിടിത്തം. സ്പിന്നിംഗ് മില്ലിലെ വേസ്റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്ടങ്ങള്‍ക്കാണ് തീപിടിച്ചത്. മീഞ്ചന്തയില്‍ നിന്ന് മൂന്ന് യുണിറ്റ് ഫയര്‍ഫോഴസ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

കണ്ണൂരില്‍ ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്ന ഹോം അപ്ലയന്‍സസ് ഷോറൂമിനും ഇന്ന് തീപിടിച്ചിരുന്നു,​ ദേശീയ പാതയില്‍ താണയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് കടമുറികള്‍ പൂര്‍ണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടര്‍ന്നു. കടകള്‍ക്ക് ഉള്ളില്‍ സാധനങ്ങളില്ലായി രുന്നത് വലിയ ദുരന്തം ഒഴിവാക്കി.

NO COMMENTS