ഷൂസ് ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ബാലാവകാശ കമ്മീഷന്‍

548

തിരുവനന്തപുരം: സ്കൂള്‍ യൂനിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ മഴക്കാലത്ത് കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. മഴക്കാലത്തിന് അനുയോജ്യമായ ചെരിപ്പോ മറ്റോ അണിയിച്ചാല്‍ മതി.ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, സി.ബി.എസ്.ഇയുടെ തിരുവനന്തപുരം റീജനല്‍ ഓഫിസര്‍ എന്നിവരോട് ആവശ്യപ്പെട്ടു. നടപടി 10 ദിവസത്തിനകം അറിയിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.നനഞ്ഞ ഷൂസും സോക്സുമായി ദിവസം മുഴുവന്‍ ക്ളാസില്‍ ഇരിക്കുന്നത് കുട്ടികളില്‍ അസുഖങ്ങള്‍ വരുന്നതിന് കാരണമാകുന്നെന്നും അതിനാല്‍ മഴക്കാലത്ത് ഷൂസും സോക്സും ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് രക്ഷിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.

NO COMMENTS

LEAVE A REPLY