തിരുവനന്തപുരം:
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിചാരണ തടവുകാരന്‍ അബ്ദുള്‍ അസീസ് (56) വയലിന്‍റെ വിള വീട്, പത്താര്‍ കോണം, കിളിനല്ലൂര്‍, കൊല്ലം ഇന്നു രാവിലെ മരണമടഞ്ഞു. കൊല്ലം ജില്ലാ ജയിലില്‍ നിന്നാണ് അബ്ദുള്‍ അസീസിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തിച്ചത്. ഗുരുതരമായ പ്രമേഹത്തെത്തുടര്‍ന്നാണ് അബ്ദുള്‍ അസീസ് മരണമടഞ്ഞത്.
വിചാരണത്തടവുകാരനായതിനാല്‍ മജിസ്ട്രേട്ടിന്‍റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച നടക്കും.