വാഹന ഉടമകളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തി

709

തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മോട്ടര്‍ വാഹന ഉടമകളുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്. ട്രൈബ്യൂണലിന്‍റെ വിധി നടപ്പാക്കുന്പോഴുള്ള അടിസ്ഥാന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ അപ്പീലില്‍ തീരുമാനമാകും വരെ ജനങ്ങള്‍ക്ക് ബുദ്ധിണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്ന് വാഹന ഉടമകളോട് മന്ത്രി ആവശ്യപ്പെട്ടു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും 2000 സിസിക്ക് മുകളിലുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് ആറ് നഗരങ്ങളിലായിരുന്നു നിരോധനം.നിരോധം ഈ മാസം 23ന് നിലവില്‍ വരാനിരിക്കെയാണ് മന്ത്രി വാഹന ഉടമകളുമായി ചര്‍ച്ച നടത്തിയത്.മലിനീകരണം കുറക്കുകയെന്ന ട്രൈബ്യൂണലിന്‍റെ ഉദ്ദേശം മാനിക്കുന്നു. എന്നാല്‍ വിധി നടപ്പാക്കുന്പോള്‍ ജനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കണക്കിലെടുക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY