വട്ടിയൂര്‍ക്കാവിലെ തോല്‍വി അന്വേഷിക്കാന്‍ സി.പി.എം ഉപസമിതി

573

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലുണ്ടായ കനത്ത തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം ഉപസമിതിയെ നിയോഗിച്ചു.സംഘടനാപരമായ പാളിച്ചകളുണ്ടായതാണ്
ടി.എന്‍ സീമ മൂന്നാം സ്ഥാനത്താകാന്‍ കാരണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാജയം അന്വേഷിക്കാന്‍ കമ്മിറ്റിയെ വച്ചത്. സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് തോല്‍വിയെക്കുറിച്ച് പരിശോധിക്കുക.