റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു.

658

മുംബൈ∙  നിരക്കുളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണവായ്പാ നയം പ്രഖ്യാപിച്ചു. റീപ്പോ (6.50%), റിവേഴ്സ് റീപ്പോ (6%), കരുതൽ ധനാനുപാതം (4%) എന്നിവയിൽ മാറ്റമില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ (റീപോ) നിരക്ക് 6.5 ശതമാനമാക്കിയിരുന്നു. അഞ്ചു വർഷത്തെ താഴ്ന്ന നിരക്കാണിത്. വായ്പാ പലിശ നിരക്കു നിർണയത്തെ ഏറ്റവും സ്വാധീനിക്കുന്ന അടിസ്ഥാന നിരക്കാണു റീപോ.

നാണ്യപ്പെരുപ്പ നിരക്കിലെ വർധനയുടെയും മറ്റും സാഹചര്യത്തിൽ വായ്‌പാ നിരക്കുകളിൽ തൽസ്‌ഥിതി തുടരാനാണു സാധ്യതയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക കാലാവധി ദീർഘിപ്പിക്കപ്പെടുന്നില്ലെങ്കിൽ ആർബിഐ ഗവർണർ രഘുറാം രാജന്റെ അവസാന നയ പ്രഖ്യാപനമായിരിക്കും ഇത്.

NO COMMENTS

LEAVE A REPLY