റബർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നത് നിരോധിച്ചു

682

കൊച്ചി ∙ പ്ലാസ്റ്റിക്, റബർ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നതു ഹൈക്കോടതി നിരോധിച്ചു. അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് ഉത്തരവ്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രതപുലർത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ പൊലീസിന് കേസെടുക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനും അനുശിവരാമനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY