യുവ മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു

651

തിരുവല്ല:യുവ മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള(32) അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിനിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു.
വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്കിടെ കുഴഞ്ഞുവീണ അനുശ്രീയെ തുടര്‍ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കോണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൈരളി, ഇന്ത്യാവിഷന്‍, ടി.വി. ന്യൂ, ജയ് ഹിന്ദ് ചാനലുകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സംസ്‌ക്കാരം നാളെ

NO COMMENTS

LEAVE A REPLY