മോഷ്ടിക്കപ്പെട്ട പൈതൃക സ്വത്തുക്കൾ യുഎസ് മോദിക്ക് കൈമാറി

679
manorama

വാഷിങ്ടൺ ∙ ഇന്ത്യയിൽനിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 650 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക കരകൗശല ഉൽപന്നങ്ങൾ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. യുഎസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്ലെയർ ഹൗസിൽ നടന്ന ചടങ്ങിലാണ് ഇവ തിരികെ നൽകിയത്.

ഇന്ത്യയുടെ പൈതൃകത്തെ മാനിച്ചതിന് ബറാക്ക് ഒബാമയോട് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു. പണത്തിന്റെ മൂല്യം മാത്രമല്ല ഇതു ഞങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നു പലപ്പോഴായി മോഷ്ടിക്കപ്പെട്ടവയാണ് ഇത്തരം കരകൗശല ഉൽപന്നങ്ങൾ. ആരാധനയുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ, വെങ്കലത്തിൽ പണിത കരകൗശല ഉൽപ്പന്നങ്ങൾ, കളിമൺ പ്രതിമകൾ‌ തുടങ്ങിയവാണ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്. ചിലതിന് 2000 വർഷത്തിലധികം പഴക്കം വരും. ഇവയെല്ലാം ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളിൽ നിന്നു മോഷണം പോയതാണ്.

ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹവും യുഎസ് തിരികെ നൽകിയതിൽ ഉൾപ്പെടുന്നു. ചെന്നൈയിലെ ശിവക്ഷേത്രത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണിത്. ഏതാണ്ട് 1.5 മില്യൺ യുഎസ് ഡോളറിന്റെ മൂല്യമാണ് കണക്കാകുന്നത്.

NO COMMENTS

LEAVE A REPLY