മുംബൈ ഭീകരാക്രമണം: പാക്കിസ്ഥാന് പങ്കുണ്ടെന്ന് ചൈന

622

ഹോങ്കോങ് ∙ മുംബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടായിരുന്നുവെന്നു ചൈനയുടെ വെളിപ്പെടുത്തൽ. ചൈനീസ് ടെലിവിഷൻ ചാനലായ സിസിടിവി 9 അടുത്തിടെ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരാക്രമണത്തിനു നേതൃത്വം നൽകിയത് പാക്കിസ്ഥാനാണെന്ന് ചൈന സമ്മതിക്കുന്നത് ആദ്യമായാണ്

പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇത്തരമൊരു ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ചില സംശയങ്ങളുമുണ്ട്. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നു ചൈന തിരിച്ചറിഞ്ഞതായാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.

2008 ലാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണമുണ്ടായത്. വിദേശികളടക്കം 160 ലധികം പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.