മാതൃഭൂമി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ എം.ഇ ഹരിദാസ് അന്തരിച്ചു

545

കോഴിക്കോട്: മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന എം.ഇ ഹരിദാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ.
1972 ല്‍ മാതൃഭൂമിയില്‍ ലേഖകനായി ചേര്‍ന്ന ഹരിദാസ് കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ബ്യൂറോകളില്‍ ജോലി ചെയ്തിട്ടുണ്ട്. നാലു പതിറ്റാണ്ട് നീണ്ടുനിന്ന ഹരിദാസിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി എക്സ്‌ക്ലൂസിവ് വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ ശോച്യ സ്ഥിതിയില്‍നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഹരിദാസ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ശൈശവ കാലഘട്ടം മുതലിങ്ങോട്ട് ഓരോ പ്രശ്‌നവും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
courtsy : mathrubhumi

NO COMMENTS

LEAVE A REPLY