മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി

582
mathrubhumi

മലപ്പുറം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടിയിലെ മങ്ങാട്ടുമുറി സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടി. രാവിലെ എട്ട് മണിയോടെ എഇഒ എത്തിയാണ് അടച്ചുപൂട്ടിയത്. സ്‌കൂളിന്റെ പൂട്ട് പൊളിച്ചാണ് എഇഒ അകത്തുകടന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സ്‍‍കൂൾ രേഖകള്‍ പിടിച്ചെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ വെക്കുകയും ചെയ്യുകയായിരുന്നു.

സ്‌കൂള്‍ അടച്ച്പൂട്ടാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് നാട്ടുകാരും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. എന്നാല്‍ വന്‍ പൊലീസ് സന്നാഹത്തില്‍ പ്രതിഷേക്കാരെ തടഞ്ഞുനിര്‍ത്തിയാണ് എഇഒ സ്‌കൂള്‍ അടച്ച്പൂട്ടിയത്. സ്‌കൂളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ഇവരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY