ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി സ്റ്റീവ് കോപ്പല്‍ നിയമിതനായി

576

മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാവും. ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് അയര്‍ലന്‍ഡുകാരനായ ടെറി ഫെലാനെ ഒഴിവാക്കിയതിനുശേഷം ടീമിന് ഒരു പരിശീലകന്‍ ഉണ്ടായിരുന്നില്ല.
നേരത്തെ ലെവന്റെയുടെ പരിശീലകന്‍ യുവാന്‍ ഇഗ്‌നാഷ്യോ മാര്‍ട്ടിനെസിനെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു അതിന് ശേഷം മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ വീണ്ടും സമീപിച്ചെങ്കിലും ജെയിംസ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് കോപ്പലിനെ സമീപിച്ചത്. കൊപ്പല്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.

NO COMMENTS

LEAVE A REPLY