തിരുവനന്തപുരം: പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചു പണി നടത്തി. എ.ഹേമചന്ദ്രന് പകരം എഡിജിപി ആര്‍.ശ്രീലേഖയെ ഇന്റെലിജന്‍സ് മേധാവിയാക്കിയിട്ടുണ്ട്. ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു.
സുദേഷ് കുമാറാണ് പുതിയ ഉത്തരമേഖല എഡിജിപി. അനില്‍ കാന്തിനെ ജയില്‍ എഡിജിപിയായും നിയമിച്ചിട്ടുണ്ട്. നിതിന്‍ അഗര്‍വാള്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയാവും. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐജി.
ഐ.ജി മഹിപാല്‍ യാദവിനെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളായി നിയമിച്ചിട്ടുണ്ട്. ഡിഐജി പി.വിജയന് പോലീസ് ട്രെയിനിംഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.
ഐ.ജി ജയരാജിനെ മനുഷ്യാവകാശ കമ്മീഷനിലും ഐജി ടി.ജെ.ജോസിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചപ്പോള്‍, ഐ.ജി കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായും സര്‍ക്കാര്‍ മാറ്റി നിയമിച്ചിട്ടുണ്ട്.