നിര്യാതരായി – തിരുവനന്തപുരം – 20/06/2016

568

തിരുവനന്തപുരം:പേട്ട നാലുമുക്ക് കൊച്ചുബംഗ്ലാവിൽ അനിമൽ ഹസ്ബന്ററി റിട്ട. ജോയിന്റ് ഡയറക്ടർ ജൂലിയസ് എറിക്ക് ഫെർണാണ്ടസ് (80) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു പേട്ട സെന്റ് ആൻ‍സ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ലീഡോ ഫെർണാണ്ടസ്. മക്കൾ: ജൂഡി, ബേർണ, ബ്രയൻ. മരുമക്കൾ: ജോൺ, ബെററ്റ്, ഷീജാ സജിത്ത്.

തിരുവനന്തപുരം:വെള്ളയമ്പലം വിജെ ലെയ്ൻ ശ്രീപത്മം വീട്ടിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് റിട്ട. സിവിൽ സർജൻ ഡോ. എസ്.കൃഷ്ണകുമാർ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പാർവതി, ലക്ഷ്മി. മരുമക്കൾ: ശങ്കർ കിഷൻ, പ്രവീൺ നായർ. സഞ്ചയനം ഞായർ 8.30ന്.

പേരൂർക്കട:രവിനഗർ സി–53 പറമ്പിൽ വീട്ടിൽ വിശ്വംഭരന്റെ ഭാര്യ ആർ.ശകുന്തള (70) നിര്യാതയായി. മക്കൾ: എസ്.വസന്ത, വേണുഗോപാൽ, ഗിരീശൻ. മരുമക്കൾ: ഇന്ദിര, സുഷമ, പരേതനായ ബി.ബാബു. സഞ്ചയനം വ്യാഴം 8.30ന്.

ബാലരാമപുരം:ഐത്തിയൂർ നെല്ലിവിളാകത്ത് പുത്തൻവീട്ടിൽ കെ.സുകുമാരൻ (68) നിര്യാതനായി. ഭാര്യ: പി.ശ്യാമള. മക്കൾ: പ്രസാദ്, പ്രകാശ്, പ്രദീപ്. മരുമക്കൾ: ആർ.രമ്യ, ആർ.രമ്യ. സഞ്ചയനം വെള്ളി 8.30ന്.

തിരുവനന്തപുരം:കമലേശ്വരം ഇമ്മാനുവൽ വില്ലയിൽ പരേതനായ മണി സാമുവലിന്റെ ഭാര്യ ദേവനേശം (ലൂസി–79) നിര്യാതയായി. സംസ്കാരം ഇന്നു 10നു വേട്ടമുക്ക് എസ്എഫ്സ് സൺഡയൽ ഫ്ലാറ്റിലെ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പിൽഗ്രിംസ് ഹൈലാൻഡ് ചർച്ച് മലമുകൾ സെമിത്തേരിയിൽ. കുവൈത്തിൽ നഴ്സായിരുന്നു. മക്കൾ: ഷെറിൻ, മെറിൻ, റോഷൻ. മരുമക്കൾ: ജോജി, ആനി, പരേതനായ സന്ദീപ്.

പാറശാല:അറയൂർ കളിയൽക്കുളങ്ങര വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ദേവകിയമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, മോഹനകുമാരി,മുരളീധരൻ നായർ, പ്രസന്നകുമാരി, തങ്കം, കൃഷ്ണൻകുട്ടി, സുധാകുമാരി, പരേതനായ വേണുഗോപാലൻ നായർ. മരുമക്കൾ: ശാന്തകുമാരി, ശോഭന, സുഷമ, ശശിധരൻ നായർ, സഹദേവൻ നായർ, ഹരികുമാർ, പരേതനായ ശശിധരൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:കാലടി കുളത്തറ ആശാരിവിളാകത്ത് കെഎസ്ആർഎ എ12ൽ കെ.വിജയകുമാരന്റെ ഭാര്യ എസ്.രമാദേവി (60) നിര്യാതയായി. മക്കൾ: ആർ.വി.ജയ, വി.ആർ.മനു, ആർ.വി.വിനീത. മരുമക്കൾ: ബി.സുരേഷ്കുമാർ, ആർ.രാജേഷ്. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:കണ്ണറവിള ഇലവംഗം പുത്തൻവീട്ടിൽ എ. ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: പി.ശാന്ത. മക്കൾ: ബിനു, ഉഷ. മരുമക്കൾ: സന്തോഷ്, പ്രസന്നകുമാരി. സഞ്ചയനം വ്യാഴം ഒൻപതിന്.

കല്ലിയൂർ:പെരിങ്ങമ്മല അനിതാ നിലയത്തിൽ എ.തങ്കപ്പൻ പണിക്കർ (90) നിര്യാതനായി. മക്കൾ: അനിത, സബിത, അജിത, അനിൽകുമാർ, സനൽകുമാർ. മരുമക്കൾ: ജയചന്ദ്രൻ, വിശ്വംഭരൻ, സുധാകരൻ, സുനിത, രാഖി. സഞ്ചയനം വ്യാഴം എട്ടിന്.

ആറാമട:തൃക്കണ്ണാപുരം ടഗോർ റോഡ് സജി ഭവനിൽ ഭാസ്കരൻ നാടാർ (85) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അംബികകുമാരി, സജികുമാർ, അജിതകുമാരി. മരുമക്കൾ: വി.ഗിരീശൻ, ലതകുമാരി, ഹരി. സഞ്ചയനം വ്യാഴം എട്ടിന്.

പാപ്പനംകോട്:നീരാഴി ലെയ്ൻ എൻആർഎ 20ൽ ഡോ. കെ.ജയരാജിന്റെ ഭാര്യ മെഡി. കോളജ് സീനിയർ റേഡിയോഗ്രഫർ കെ.എൻ.ഷൈലജകുമാരി (54) നിര്യാതയായി. സംസ്കാരം ഇന്നു 11.30നു പുന്നമൂട് ടാങ്ക്‌വ്യൂ കോട്ടേജിൽ. മക്കൾ: അശ്വിനി, പരേതയായ ആര്യ.

കഴക്കൂട്ടം:കഠിനംകുളം പഴഞ്ചിറ വീട്ടിൽ സതീശൻ (56) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സരിത, സബിത, സജിനി. മരുമക്കൾ: ദിനേശ്, മധു, രാമചന്ദ്രൻ. സഞ്ചയനം ബുധൻ എട്ടിന്.

ചിറയിൻകീഴ്:ആൽത്തറമൂട് കൊട്ടാരത്തിൽ വീട്ടിൽ കെ. തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനിൽകുമാർ, സുനിൽദത്ത്, സജനി, രജനി. മരുമക്കൾ: നന്ദിനി, സന്ധ്യ, രാജൻ. സഞ്ചയനം വ്യാഴം ഒൻപതിന്.

ചിറയിൻകീഴ്:ശാർക്കര തിരുവാംകേടി വീട്ടിൽ ഗോപി (60) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: സന്തോഷ്‌ലാൽ, സുഭാഷ്. സഞ്ചയനം വ്യാഴം ഒൻപതിന്.

കമുകിൻകോട്:സുഹാസിൽ കെഎസ്എഫ്ഇ റിട്ട. ഡപ്യൂട്ടി മാനേജർ ജി. രാജേന്ദ്രൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന്. ഭാര്യ: ബി. വിനിത (റിട്ട. ഡപ്യൂട്ടി സെക്രട്ടറി, തിരുവനന്തപുരം കോർപറേഷൻ). മക്കൾ: ആർ.വി. പ്രദീപ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ഇൻഫോപാർക്ക്), പ്രിയ വി. രാജൻ. മരുമക്കൾ: ആരതി, ജി.സി. പ്രതിജ് (സോഫ്റ്റ്‌വെയർ എൻജിനീയർ, ബെംഗളൂരു)

വിളവൂർക്കൽ:നാലാംകല്ല് പേവറത്തല വീട്ടിൽ സുകുമാരൻനായരുടെ ഭാര്യ ദാക്ഷായണിഅമ്മ (74) നിര്യാതയായി. മക്കൾ:മോഹനകുമാർ, അനിൽകുമാർ, സന്തോഷ്കുമാർ. മരുമക്കൾ: ഗീതാകുമാരി, സിന്ധു, രജനി. സഞ്ചയനം വ്യാഴം 8.30ന്.

കിളിമാനൂർ:പോങ്ങനാട് വരിഞ്ഞോട്ടുകോണം അരുൺ നിവാസിൽ ശശാങ്കൻപിള്ള (59) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അരുൺ (അബുദാബി), അഖിൽ. മരുമകൾ: അഞ്ജിത.

തിരുവനന്തപുരം:കോലത്തുകര ശിവക്ഷേത്രത്തിനു സമീപം മേക്കെവെളി വീട്ടിൽ പരേതനായ കെ. ഗോപിയുടെ ഭാര്യ എൽ. സരോജനി (86) നിര്യാതയായി. സംസ്കാരം ഇന്ന് 9.30നു കോലത്തുകര ശ്മശാനത്തിൽ. മക്കൾ: എസ്.ചന്ദ്രിക, ജി. ബാബു, ശൈലജ, സുദർശനൻ, ദിലീപ്കുമാർ (അബുദാബി), ഷാജി (അബുദാബി), ബീന. മരുമക്കൾ: അഭിമന്യു, ജലജ, എസ്. രവീന്ദ്രൻ, എസ്.അനിത, കെ.ഷിജി, എ. ആശ, കെ. രാമചന്ദ്രൻ. സഞ്ചയനം ഞായർ എട്ടിന്.

കിളിമാനൂർ:മുളയ്ക്കലത്തുകാവ് കരിഞ്ഞറ പുത്തൻവീട്ടിൽ നാണുക്കുട്ടൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, മോഹനൻപിള്ള, സരളകുമാരി, ലതികകുമാരി. മരുമക്കൾ: സുജ, രമ, പരേതനായ ചന്ദ്രൻപിള്ള. സഞ്ചയനം വ്യാഴം 9.30ന്.

വർക്കല:വടശ്ശേരിക്കോണം പുന്നവിള വീട്ടിൽ പരേതനായ സി.എസ്. മുഹമ്മദ് കാസിമിന്റെ ഭാര്യ: എസ്. ഹമീദാ ബീവി (80) നിര്യാതയായി. മക്കൾ: ജുനൈദ്, സുബൈറത്ത്, സലിഹത്ത്. മരുമക്കൾ: ഷജീല, അബ്ദുൽ ലത്തീഫ്, ഫസിലുദ്ദീൻ.

കാട്ടായിക്കോണം:മേലെ കാവുവിളവീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ എം.ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ജഗദമ്മ, രവീന്ദ്രൻ, വത്സല. മരുമക്കൾ : കൃഷ്ണൻകുട്ടി, എ.വത്സല, വി.സദാശിവൻ. മരണാനന്തര ചടങ്ങ്് വ്യാഴം 8.30ന്.

പുത്തൻറോഡ്:പേട്ട ഇംഫാ വില്ലയിൽ ഡോ.ഫിലിപ്പ് എസ്. ഗോമസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് സെന്റ് ആൻസ് ദേവാലയത്തിൽ. മക്കൾ: സ്റ്റെൻലിൻ, സ്റ്റാലിൻ, ആനി, സുനിൽ. മരുമക്കൾ: മേരിക്കുട്ടി, അംഗേല, ഏബ്രഹാം ഫിലിപ്പ്, പ്രീത..

നെയ്യാറ്റിൻകര:പത്താംകല്ല് വാറുവിളാകത്തു പുത്തൻവീട്ടിൽ മുൻ മുനിസിപ്പൽ കൗൺസിലറും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകയുമായിരുന്ന സി. ഗംഗമ്മാൾ (92) നിര്യാതയായി. മരണാനന്തര ചടങ്ങ് വ്യാഴം 8.30ന്.

നെയ്യാറ്റിൻകര:ആർസി തെരുവ് എസ്ജി ഭവനിൽ റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഇ.സഖറിയ(68) നിര്യാതനായി. ഭാര്യ: പത്മകുമാരി (ആരോഗ്യവകുപ്പ്, നെയ്യാറ്റിൻകര), മക്കൾ: സുനിത, ഡോ. ലിജിത, ധന്യദാസ്, ദിവ്യാദാസ്. മരുമകൻ: പി.അഗസ്റ്റിൻ (കൃഷിവകുപ്പ്). പ്രാർഥന ബുധൻ നാലിന്.

ആറ്റിങ്ങൽ:കൊല്ലമ്പുഴ എസ്എസ് നിവാസിൽ എസ്.സുധി (42) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: ആദിത്യൻ, ഐശ്വര്യ.

പാലോട്:പാപ്പനംകോട് കുന്നുംപുറത്തു വീട്ടിൽ ശശിധരന്റെ ഭാര്യ ശ്യാമള (55) നിര്യാതയായി. മക്കൾ: രജനി, പരേതനായ രാജീവ്. മരുമക്കൾ: ബിന്ദു, തുളസി.

പാലോട്:കരിമൺകോട് തേക്കുമുക്ക് മണിവീണയിൽ ബി. പുരുഷോത്തമൻ (മണിയൻ –56) നിര്യാതനായി. ഭാര്യ: എസ്. വൽസല. മക്കൾ: രാജ്കുമാർ, രേണുക, മായ. മരുമക്കൾ: രേഷ്മ, ബിജു, രതീഷ് (ഇരുവരും ഗൾഫ്). സഞ്ചയനം വ്യാഴം ഒൻപതിന്

തിരുപുറം:കഞ്ചാംപഴിഞ്ഞി അമ്പാൾ രാജ്‌ ഭവനിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി. മക്കൾ: വാസന്തി, നന്ദകുമാർ, ശശികുമാർ, കൃഷ്ണകുമാരി. മരുമക്കൾ: സുനിൽ കുമാർ, ബിന്ദുലേഖ, പ്രീത, രാജ് കുമാർ. സഞ്ചയനം വ്യാഴം 8.30ന്

മന്നോട്ടുകോണം:പയറ്റുവിള ഇടുപറവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിഅമ്മ (84) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, കൃഷ്ണമ്മ. മരുമക്കൾ: കെ.ദിവാകരൻ നായർ, എസ്.ജയലക്ഷമി. സഞ്ചയനം വെള്ളി ഒൻപതിന് തിരുപുറം ക്ഷേത്ര സമീപം ചെറ്റാരിക്കൽ എവി നിവാസിൽ.

നെയ്യാറ്റിൻകര:കുളത്തൂർ മാറാന്തോട്ടം മേലേ റോഡരികത്തു വീട്ടിൽ സുകുമാരൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുരേഷ്, സുബിന, സാലു. മരുമക്കൾ: ജയന്തി, കൃഷ്ണൻകുട്ടി, സിന്ധു. സഞ്ചയനം നാളെ ഒൻപതിന്.

തിരുവനന്തപുരം:മണക്കാട് എംഎസ്കെ നഗർ ടിസി 41/1374ൽ വിജയകുമാറിന്റെ ഭാര്യ എസ്. പാർവതി (46) നിര്യാതയായി. മക്കൾ: പി. വിചിത്ര, വി. ശിവകുമാർ, സുചിത്ര. മരുമക്കൾ: വി. അജയൻ, സായുജ്യ ശിവൻ. സഞ്ചയനം ഇന്ന് 8.30ന്.

തിരുവനന്തപുരം:കരമന തായ്‌ മൻസിലിൽ കബീർ (69) നിര്യാതനായി. കബറടക്കം ഇന്ന് ഒൻപതിനു കരമന ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ ബീവി. മക്കൾ: സമീർ (ഐഡിബിഐ ബാങ്ക്), ഷാനി (ടിഡിഎസ്). മരുമക്കൾ: അമീറ, അഡ്വ. ഷഹ്ന..

കാട്ടായിക്കോണം:ഇടവനക്കോണം കാർത്തികയിൽ പി.പുഷ്്പാംഗദൻ (76) നിര്യാതനായി. ഭാര്യ: ഡി.ശ്യാമള. മക്കൾ: എസ്.ലീന (അധ്യാപിക, ഗവ. യുപിഎസ്, കാട്ടായിക്കോണം), ബീന, രാജീവ്. മരുമക്കൾ: എസ്.മോഹൻ, ഗോപകുമാർ, ആർ.രമ്യ. സഞ്ചയനം ശനിയാഴ്ച എട്ടിന്.

തിരുവനന്തപുരം:കാലടി മാങ്കോട്ടുകടവ് കെഡബ്ല്യുആർഎ–3 ശ്രീപത്മത്തിൽ പരേതനായ കെ.ഗോവിന്ദന്റെ ഭാര്യ കെ.ജാനകി (90) നിര്യാതയായി. മക്കൾ: ജി.വിജയകുമാർ(കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ), ജെ.വിജയലക്ഷ്മി, പരേതനായ മാധവൻ. മരുമക്കൾ: പി.തങ്ക, ബി.ശ്യാമള, തങ്കപ്പൻ(റിട്ട. അധ്യാപകൻ). സഞ്ചയനം വ്യാഴം 8.30 ന്.

തിരുവനന്തപുരം:നടനും ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിട്ട. ജില്ലാ ഓഫിസറും കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ വട്ടിയൂർക്കാവ് വിക്രമൻ (63) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്നിനു വട്ടിയൂർക്കാവ് എസ്പിഎസ് ഗ്രന്ഥശാലയിൽ കൊണ്ടുവരും. സംസ്കാരം രണ്ടിനു ശാന്തികവാടത്തിൽ. വട്ടിയൂർക്കാവ് സാഹിത്യപഞ്ചാനൻ സ്മാരക ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറിയാണ്. ട്രാഫിക്ക് സിനിമയിലും ജ്വാലയായ് തുടങ്ങി പതിനഞ്ചോളം സീരിയലുകളിലും കുഞ്ഞാലി മരക്കാർ, ദക്ഷിണായനം, ത്യാഗരാജസ്വാമികൾ, പൂന്താനം, ജയദേവൻ, കുരുക്ഷേത്ര ഭൂമിയിലൂടെ, റോസ് ഗാർഡൻസ് തുടങ്ങി നൂറിൽ പരം നാടകങ്ങളിലും അഭിനയിച്ചു. ഭാര്യ: ഉഷാകുമാരി. മക്കൾ : രിഷ്മാ വിക്രമൻ, ജയകൃഷ്ണൻ.
courtsy : manorama online

NO COMMENTS

LEAVE A REPLY