നയന്‍താരയ്ക്ക് കൈ കൊടുക്കാതെ മമ്മൂട്ടി

618

mammootty-nayantara-1-20-1466408900
ചെന്നൈ: അറുപത്തിമൂന്നാമത് ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ തെന്നിന്ത്യന്‍ നടി നയന്‍താരയെ അല്‍പ സമയത്തേക്ക് അവഗണിച്ച നടന്‍ മമ്മൂട്ടി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ചടങ്ങിനെത്തിയ നയന്‍താരം സദസ്സില്‍ ഇരിക്കുകയായിരുന്ന മമ്മൂട്ടിയുടെ നേരെ കൈ നീട്ടുകയായിരുന്നു. എന്നാല്‍ മമ്മൂട്ടിയാകട്ടെ കണ്ട ഭാവം നടിച്ചില്ലെന്ന് മാത്രമല്ല പിന്നീട് മനസ്സില്ലാ മനസ്സോടെ കൈ കൂപ്പുകയാണുണ്ടായത്.
വിഷമത്തോടെ നയന്‍താര അവിടെ തന്നെ നിന്നു. പക്ഷേ പിന്നീട് ഗൗരവം വിട്ട് ചിരിച്ചുകൊണ്ട് മമ്മൂട്ടി കൈ കൊടുത്തു. മമ്മൂട്ടിയുടെ പെരുമാറ്റം കാണികള്‍ക്കും സഹതാരങ്ങള്‍ക്കും തമാശയായി.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലെ അഭിനയത്തിന് മികച്ച മലയാള നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു. തമിഴില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലൂടെ നയന്‍താരയ്ക്കും മികച്ച നടിക്കുള്ള
പുരസ്കാരം ലഭിച്ചു.
mammootty-nayantara-2

NO COMMENTS

LEAVE A REPLY