ജിഷ വധക്കേസ്:അമ്മയെയും സഹോദരിയെയും പോലീസ് മുറയില്‍ ചോദ്യം ചെയ്യും

616

പെരുമ്ബാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് ജിഷയുടെ മാതാവിനെയും സഹോദരിയെയും പോലീസ് മുറയില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പെരുമ്ബാവൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാവും ഇരുവരെയും ചോദ്യം ചെയ്യുക. ആരോഗ്യപരമായ കാരണങ്ങളാല്‍ മാതാവ് രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നില്ല.കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ജിഷയുടെ വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപം കിസാന്‍ കേന്ദ്ര എന്ന വളം മൊത്തക്കച്ചവട കടയിലെ സി.സി ടി.വി ഹാര്‍ഡ് ഡിസ്ക്കാണ് പരിശോധനക്ക് അയച്ചത്.ചുരിദാര്‍ ധരിച്ച യുവതിയും മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍ വന്നിറങ്ങുന്നതും റോഡ് മുറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യുവതിയുടെ മുഖം അവ്യക്തമാണ്. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ ജിഷയുടെ അമ്മയെയും സഹോദരിയെയും പൊലീസ് കാണിച്ചു. എന്നാല്‍, യുവതി ജിഷയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞില്ല