തിരുവനന്തപുരം • അഞ്ജു ബോബി ജോര്‍ജിനോട് അപമര്യാദയായി പെരുമാറിയ ഇ.പി.ജയരാജന്‍ സാക്ഷരകേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ജുവിന്റെ മഹത്വം തിരിച്ചറിയാത്തയാളാണ് അദ്ദേഹം. മന്ത്രിക്ക് കായികമേഖലയുമായി പുലബന്ധം പോലുമില്ലെന്നതിന് മുന്‍കാല ചരിത്രവുമുണ്ട്. ജയരാജന്‍ നിരുപാധികം മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.