കോഴിക്കോട് മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍ ചുമതലയേറ്റു

623

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ 26ാമത് മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍ ചുമതലയേറ്റു. രാവിലെ 11 കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. 75 അംഗ കൗണ്‍സിലില്‍ തോട്ടത്തില്‍ രവീന്ദ്രന് 46 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം. സുരേഷ്ബാബുവിന് ഇരുപതും ബിജെപി സ്ഥാനാര്‍ത്ഥി എന്‍. സതീഷ് കുമാറിന് ഏഴും വോട്ടാണ് ലഭിച്ചത്. തോട്ടത്തില്‍ രവീന്ദ്രന്‍ മേയറായി ചുമതലയേല്‍ക്കുന്നു.
കോഴിക്കോട് മേയറായിരുന്ന വി.കെ.സി മമ്മദ് കോയ എംഎ‍ല്‍എ ആയ സാഹചര്യത്തിലാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്.
ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനായി വി.കെ.സി മേയര്‍സ്ഥാനവും കൗണ്‍സില്‍ അംഗത്വവും രാജിവച്ചിരുന്നു. തോട്ടത്തില്‍ രവീന്ദ്രനെ മേയര്‍ സ്?ഥാനാര്‍ഥിയാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന ഇടതുമുന്നണി കൗണ്‍സില്‍ പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു.

NO COMMENTS

LEAVE A REPLY