എൻഎസ്ജി അംഗത്വത്തിന് യുഎസ് പിന്തുണ: പ്രധാനമന്ത്രി

703

വാഷിങ്ടൺ∙ എൻഎസ്ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് യുഎസ് പിന്തുണ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബറാക് ഒബാമയുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയ്ക്കുശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യ ഒരു യുവരാജ്യമാണ്. ഇന്ത്യയുടെ കരുത്തിനെപ്പറ്റി യുഎസിന് നന്നായി അറിയാം. അത് ലോകക്ഷേമത്തിനായി ഉപയോഗിക്കാൻ ഇരുരാജ്യങ്ങളും ചേർന്നു പ്രവർത്തിക്കും. ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഒന്നിച്ചു പ്രവർത്തിക്കും. രണ്ടു സുഹൃദ്‌രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യുഎസും നേതൃപരമായ പങ്കുവഹിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എൻഎസ്ജി പ്രവേശനത്തിനും തന്റെ സുഹൃത്ത് ഒബാമ വാഗ്ദാനം ചെയ്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.

ദക്ഷിണേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള പാരിസ് കരാർ എത്രയും വേഗം നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ യുഎസ് പിന്തുണയ്ക്കുന്നെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ഇക്കാര്യത്തിൽ മോദിയുടെ നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നെന്നും ഒബാമ പറഞ്ഞു.

ആണവ വിതരണ കൂട്ടായ്മ

NO COMMENTS

LEAVE A REPLY