എട്ട് ചാക്ക് പാന്‍മസാല ഷൊര്‍ണൂരില്‍ പിടികൂടി

628
credit : mathrubhumi

ഷൊര്‍ണൂര്‍: രേഖകളില്ലാതെ ട്രയിന്‍ വഴി കടത്താന്‍ ശ്രമിച്ച എട്ട് ചാക്ക് നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. പാഴ്‌സല്‍ വാനിലൂടെ കൊണ്ടുവന്ന ചാക്കുകള്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇന്ന് രാവിലെ ആറിനാണ് ചാക്കുകള്‍ പിടികൂടുന്നത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ചാക്കുകള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ ഇവിടെ ഇറക്കിയതാണെന്നാണ് പോലീസിന്റെ റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗനം.
രാവിലെ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത ചാക്കില്‍ പാന്‍മസാലകളാണെന്ന് കണ്ടെത്തിയത്. എവിടെ നിന്ന് അയച്ചതാണെന്നോ ആര്‍ക്കുള്ളതാണെനനോ സംബന്ധിച്ച യാതൊരു രേഖകളും ഇതിലില്ല. പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്താനായിരിക്കാം രാത്രിയില്‍ ചാക്കുകള്‍ കൊണ്ടുവന്നതെന്ന് റെയില്‍വേ പോലീസ് പറയുന്നു.
പാഴ്‌സല്‍ അയയ്ക്കുമ്പോഴും കൊണ്ടുവരുമ്പോഴും റെയില്‍വേ കാര്യമായ പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം കള്ളക്കടത്തുകള്‍ക്ക് കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിച്ചെടുത്ത ചാക്കുകള്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുക്കുകയാണ്. പാഴ്‌സല്‍ വാന്‍ വഴി രേഖകളില്ലാതെ എന്തുവേണമെങ്കിലും കടത്താന്‍ സാധിക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇതേ കാരണത്താല്‍ അനധികൃതമായി എന്തെങ്കിലും കണ്ടെത്തിയാല്‍ തന്നെ ഉത്തരവാദികളെ പിടികൂടാനും സാധിക്കില്ലെന്ന് റെയില്‍വേ പോലീസ് പറയുന്നു.
courtsy : mathrubhumi