ഇന്ത്യയില്‍ ഐഎസ് ആക്രമണത്തിനൊരുങ്ങുന്നു

676

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തോയ്ബയുടെ സഹായത്തോടെ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പദ്ധതി തയ്യാറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ലഷ്‌കര്‍ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കും. അങ്ങനെ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാനും ഇന്ത്യന്‍ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുമാണ് ഐഎസിന്റെ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപമുള്ള മറ്റ് രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ സാധിച്ചിട്ടും ഇന്ത്യ ഐഎസിന് കാര്യമായ വേരോട്ടമുണ്ടാക്കാനായിട്ടില്ല. അതിനാലാണ് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലഷ്‌കറിനെ കൂട്ടുപിടിക്കുന്നത്.
ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഐഎസാകും നിയന്ത്രിക്കുക. ആവശ്യമായ സാമ്പത്തിക സഹായങ്ങളും ലഷ്‌കറിന് ഐഎസ് നല്‍കും. ലഷ്‌കറിന് ഇന്ത്യയില്‍ ഭീകരരുടെ സംഘമുള്ളതിനാല്‍ ഇത് എളുപ്പമാകുമെന്ന് ഐഎസ് കണക്കുകൂട്ടൂന്നു.

NO COMMENTS

LEAVE A REPLY