സാക്കിര്‍ നായിക്കിന് അധോലോക ബന്ധമുണ്ടെന്ന് എന്‍ ഐ എ

204

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന് അധോലോക ബന്ധമുണ്ടെന്ന് എന്‍ ഐ എ. നായികിന്റെ സാമ്ബത്തിക ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിനിടയില്‍ ആണ് ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലുമുള്ള അധോലോകവും ഭൂമാഫിയയുമായി നായിക്കിന് ബന്ധമുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തിയത്. അധോലോക നേതാവ് ഛോട്ടാ രാജന്റെ അനുയായി ആയ പര്‍വെസ് ഖാന്‍ എന്ന ബില്‍ഡറുമായി നായിക്കിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരെത്ത തന്നെ നായികിനെതിരെ കേസെടുത്തിരുന്നു. എന്‍.ഐ.എയുടെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയം സാകിര്‍ നായികിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയിട്ടുണ്ട്.