സാ​ക്കീ​ര്‍ നാ​യി​ക്കി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദ് ചെ​യ്തു

240

ന്യൂ​ഡ​ല്‍​ഹി: മു​സ്​ലിം മ​ത പ്ര​ഭാ​ഷ​ക​ന്‍ സാ​ക്കീ​ര്‍ നാ​യി​ക്കി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദ് ചെ​യ്തു. വി​ദേ​ശ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ എ​ന്‍​ഐ​എ​യ്ക്കു മു​ന്നി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ റീ​ജ​ണ​ല്‍ പാ​സ്പോ​ര്‍​ട്ട് ഓ​ഫീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ നാ​യി​ക്കി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തോ​ട് എ​ന്‍​ഐ​എ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഗോ​പാ​ല്‍ ബാ​ഗ്ലി​യ അ​റി​യി​ച്ചു.