വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരേ ഹവാല കേസും

226

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരേ ഹവാല കേസും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സാക്കിര്‍ നായിക്കിനും ഇയാളുടെ എന്‍.ജി.ഒ ആയ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനുമെതിരേ ഹവാല ഇടപാടുകള്‍ നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിംഗ് ആക്‌ട് (പി.എം.എല്‍.എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തീവ്രവാദബന്ധത്തേത്തുടര്‍ന്നാണ് സാക്കിര്‍ നായിക്കിനെതിരേ ആദ്യമായി ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ബംഗ്ലാദേശിലെ ധാക്കയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ തങ്ങള്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടരായെന്നു വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇയാളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഭാരതത്തോടാവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് സാക്കിര്‍ നായിക്കും, ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നത്.തീവ്രവാദവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയുടെ അംഗീകാരം റദ്ദു ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY