ബജറ്റ് ചോര്‍ച്ച ; യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

200

തിരുവനന്തപുരം : ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബജറ്റ് ചോര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റിനു സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളി നീക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു. യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY