നാല്​ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.

164

കൊച്ചി: ഹര്‍ത്താലിനിടെ സ്വകാര്യ ബസിന്‍റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ നാല്​ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആര്‍ രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എന്‍ ഷിറാസ്, സോണി ജോര്‍ജ് പനന്താനം, സോജിന്‍ ജെ തോമസ് എന്നിവരെയാണ് റിമാന്‍ഡ്​ ചെയ്​തത്​.​ പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. എറണാകുളം സെക്കന്‍റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ പ്രതികളെ റിമാന്‍ഡ് ചെയ്തത്​. ഇവരുടെ പേരില്‍ സെന്‍ട്രല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

NO COMMENTS