ബിജെപി ഓഫീസിന് മുന്‍പില്‍ പൊറോട്ടയും ബീഫും കഴിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

154

കൊച്ചി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സംസ്ഥാന വ്യാപകമായി യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചാണ് പ്രതിഷേധം. കൊച്ചിയിലെ ബിജെപിയുടെ എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ വെച്ച് ഇലയില്‍ പൊറോട്ടയും ബീഫും വിളമ്പിക്കഴിച്ചാണ് പ്രതിഷേധിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. അതേസമയം പ്രതിഷേധം നടക്കുമെന്നറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ഓഫീസ് വിട്ടിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ വെച്ചാണ് ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തുന്നത്. സമാന്തരമായി യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ എസ്എഫ്ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റേത് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ലംഘനമാണെന്ന് സമരത്തില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രതിസഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY