എംഎം മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

179

തിരുവനന്തപുരം: വൈദ്യുത മന്ത്രി എംഎം മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്ഥിരബുദ്ധി നഷ്ടപ്പെട്ട മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍ സമാന്തര ഭരണവും നിയമ വ്യവസ്ഥയും നടപ്പാക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവന്ന മണി കഴിഞ്ഞ ദിവസം കളക്ടറേയും സബ് കളക്ടര്‍ സംഘിയാണോയെന്ന് ചോദിച്ച മണി ആര്‍എസ്എസിന് വേണ്ടു ഉപജാപം നടത്തുന്നയാളാണ് സബ്കളക്ടറെന്നും ആരോപിച്ചു.

NO COMMENTS

LEAVE A REPLY