ചിന്ത ജെറോം യൂത്ത് കമ്മിഷന്‍ അധ്യക്ഷ

191

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ചിന്ത ജെറോമിനെ യൂത്ത് കമ്മിഷന്‍ അധ്യക്ഷയാക്കാനും സിപിഎം സംസ്ഥാന സമിതിയില്‍ ധാരണയായി. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ ചിന്ത എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണായിരുന്നു. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ടുള്ള കവിത അവതരിപ്പിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് യൂത്ത് കമ്മിഷന്‍ രൂപീകരിച്ചത്. സിപിഎം വിട്ടു കോണ്‍ഗ്രസിലെത്തിയ സിന്ധു ജോയിയെ യുഡിഎഫ് യൂത്ത് കമ്മിഷന്‍ അധ്യക്ഷയാക്കിയെങ്കിലും സിന്ധു പദവി ഏറ്റെടുത്തിരുന്നില്ല.