പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി – യുവാവ് അറസ്റ്റില്‍

52

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി . ഹരിയാന സെക്ടര്‍ 66 ലെ താമസക്കാരനായ ഹര്‍ഭജന്‍ സിങ് എന്ന 33 കാരനാണ് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് . അത്യാവശ്യ സേവനങ്ങള്‍ക്കായുള്ള 100 ല്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഫോണ്‍ നമ്പർ ട്രേസ് ചെയ്ത് നടത്തിയ അന്വേഷണത്തിലൂടെയാണ് ഹര്‍ഭജന്‍ സിങിനെ കണ്ടെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്ന ആളാണ് ഹര്‍ഭജന്‍ സിങ് എന്ന് നോയിഡ പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ച ശേഷം എമര്‍ജന്‍സി നമ്പറായ നൂറില്‍ വിളിച്ച്‌ ഭീഷണി മുഴക്കുകയായിരുന്നു. അവശ്യ സര്‍വ്വീസ് നമ്പര്‍ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തലിനും ലഹരി ഉപയോഗത്തിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്.

NO COMMENTS