ബേക്കല്‍ ഫെസ്റ്റ് – മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

76

കാസര്‍കോട് : ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യ മുള്ളവര്‍ക്ക് കൃഷി ഓഫീസുകള്‍ മുഖേനെ രജിസ്റ്റര്‍ ചെയ്യാം. മത്സരങ്ങള്‍ സംബന്ധിച്ച കൂടുല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

കാസര്‍കോട് എം.പി രാജ് മേഹന്‍ ഉണ്ണിത്താന്‍ ആണ് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ മുഖ്യ രക്ഷാധികാരി. കാഞ്ഞ ങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരി കള്‍. പൊതുജനങ്ങള്‍ക്കും പതിനെട്ട് വയസ്സ് പൂര്‍ത്തിയായവിദ്യാര്‍ത്ഥികള്‍ക്കും സൊസൈറ്റിയില്‍ അംഗങ്ങളാകാം.

വിനോദ സഞ്ചാര മേഖലയിലെ കുതിപ്പിലൂടെ സമഗ്ര വികസനമാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം. കാഞ്ഞങ്ങാടി ന്റെ മണ്ണില്‍ വിരുന്നെത്തിയ കലാമേളയെ ജനകീയമാക്കിയ നാട്ടുകാര്‍ക്ക് മുന്നിലേക്ക് ഇതിലൂടെ മറ്റൊരു സുവര്‍ണാ വസരം നല്‍കിയിരിക്കുകയാണ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി.

NO COMMENTS