അഗ്രി ടെക് ഹാക്കത്തോണില്‍ പങ്കെടുക്കാം

65

കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കണ്ടെത്താന്‍ നടത്തുന്ന അഗ്രി ടെക് ഹാക്കത്തോണില്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ തുടങ്ങി ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.

മനുഷ്യ സഹായമില്ലാതെ പൂര്‍ണമായും സാങ്കേതികമായി തേങ്ങയുടെ പാകത കണ്ടു പിടിക്കുക, റോബോട്ട് അസിസ്റ്റഡ് ഗ്രാഫ്റ്റിങ്, വ്യത്യസ്ത കാര്‍ഷികവിളകള്‍ക്കനുയോജ്യമായ രീതിയില്‍ ഡ്രിപ് ഇറിഗേഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും, കാര്‍ഷിക ഉത്പന്നങ്ങളും മറ്റു മൂല്യ വര്‍ധിത ഉത്പന്നങ്ങളും എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് തന്നെ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍ക്കാന്‍സഹായിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, മാലിന്യ ശേഖരണവും നിര്‍മാര്‍ജനവും ഏകോപിപ്പിക്കുന്നതിനും എളുപ്പമാക്കുന്നതിനും ആവശ്യമായ സാങ്കേതികത തുടങ്ങിയ പ്രശ്‌നങ്ങളാണ് ഹാക്കത്തോണിന് വിഷയമാക്കിയിട്ടുള്ളത് .

ഹാക്കത്തോണിനു ശേഷം മത്സരാര്‍ത്ഥികള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചെടുക്കണം. മികച്ച പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നവര്‍ക്കു 50000 രൂപ സമ്മാനവും കേരളം സ്റ്റാര്‍ട്ടപ് മിഷന്റെ സ്റ്റാര്‍ട്ടപ് ആനുകൂല്യങ്ങളും ലഭിക്കും.

ഓരോ പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാനും മത്സരാര്‍ത്ഥികളെ സഹായിക്കാനും സി.പി.സി.ആര്‍.ഐ ചുമതലപ്പെടുത്തിയ ഗവേഷകരുടെ വിവരങ്ങള്‍ കോണ്‍ക്ലേവ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഒരു ടീമിനെ പ്രതിനിധീകരിച്ചു പരമാവധി അഞ്ച് പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുന്നവര്‍ ഫെബ്രവരി 24 നകം https://startupmission.in/rural_business_conclave/ ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9562911181/ 7736495689.

NO COMMENTS