തോക്കിന്‍റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് അതുകൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് യോഗി ആദിത്യനാഥ്

243

ഗോരഖ്പുര്‍: തോക്കിന്‍റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് അതുകൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

NO COMMENTS