യോഗ ചടങ്ങിൽ കീർത്തനം ചൊല്ലിയതിന് ഉദ്യോഗസ്ഥർക്ക് ശകാരം

200

തിരുവനന്തപുരം∙ രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ കീർത്തനം ചൊല്ലിയതിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് അതൃപ്തി. ഒരു മതവിഭാഗത്തിന്റെ മാത്രമല്ല യോഗ. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവർക്ക് അവരുടെ ദൈവങ്ങളെ പ്രാർഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ മാന്വലിൽ പറഞ്ഞിട്ടുള്ളതിനാലാണ് കീർത്തനം ചൊല്ലിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു യോഗ സംഘടിപ്പിച്ചിരുന്നത്.

യോഗദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി. കൊച്ചിയിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി ഹൻസ്രാജ് ഗംഗാറം അഹിറാണ് ഉദ്ഘാടനം ചെയ്തത്.

Video courtsy : manorama online