യേശുദാസിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി

156

തിരുവനന്തപുരം: ഗായകന്‍ യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാനാണ് അനുമതി ലഭിച്ചത്.
ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് യേശുദാസ് സത്യവാങ്മൂലം നല്‍കിയിരുന്നു.ഇക്കാര്യം പരിശോധിച്ച ശേഷം ക്ഷേത്രപ്രവേശനത്തിന് അനുമതിയായെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി. രതീശന്‍ അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം ഇന്നുണ്ടായേക്കും.