കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിക്കൊരുങ്ങുന്നവെന്ന് സൂചന

196

കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിക്കൊരുങ്ങുന്നവെന്ന് സൂചന. ഭൂരിക്ഷം തെളിയിക്കാനുള്ള സാധ്യത കുറഞ്ഞതിനാലാണ് ഈ നീക്കം. യെദിയൂരപ്പ രാജിപ്രസംഗം തയാറാക്കിയെന്നും വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് രാജിവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം വൈകിട്ട് നാല് മണിയാണ്. ഇനി വളരെ കുറഞ്ഞ സമയം മാത്രമാണ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടുകള്‍ ഉറപ്പിക്കാന്‍ ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നാണ് വിവരം.

NO COMMENTS