ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് യെദ്യൂരപ്പ

222

ബെംഗളൂരു : കര്‍ണ്ണാടകയില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളാന്‍ ഉദ്ദേശിക്കുന്നതെന്നും, അത്തരത്തില്‍ 56,000 കോടി രൂപയോളം രുപ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും, വിഷയത്തിലെ അഭിപ്രായം അടുത്ത ദിവസം അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ വ്യക്തമാക്കി.

NO COMMENTS