ഇ.പി ജയരാജനെതിരെ നടപടി എടുക്കേണ്ടത് വിജിലന്‍സും സര്‍ക്കാരുമെന്ന് സീതാറാം യെച്ചൂരി

241

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ നടപടി എടുക്കേണ്ടത് വിജിലന്‍സും സര്‍ക്കാരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദത്തില്‍ പാര്‍ട്ടി പ്രതികരിക്കാനില്ലെന്നും യെച്ചൂരി പറഞ്ഞു. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
ബന്ധുനിയമന വിവാദത്തില്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത്. ഉത്തരവ് നാളെ പുറത്തിറങ്ങും. വിജിലന്‍സിന്‍റെ തിരുവനന്തപുരം യൂണിറ്റ് രണ്ടിനാണ് ജയരാജനെതിരായ അന്വേഷണത്തിന്‍റെ ചുമതല. 42 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.ബന്ധുനിയനത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്നും രാജി വയ്ക്കാന്‍ സന്നദ്ധനാണെന്നും ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിക്കാര്യത്തില്‍ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും.

NO COMMENTS

LEAVE A REPLY