പു​തു​താ​യി വാ​ങ്ങി​യ റെ​ഡ്മി നോ​ട്ട് 4 സ്മാര്‍ട്ട്‌ ഫോ​ണ്‍ പൊട്ടിത്തെറിച്ചു

169

ഗോ​ദാ​വ​രി : പു​തു​താ​യി വാ​ങ്ങി​യ റെ​ഡ്മി നോ​ട്ട് 4 സ്മാര്‍ട്ട്‌ ഫോ​ണ്‍ പോ​ക്ക​റ്റി​ൽ കി​ട​ന്ന്‍ പൊ​ട്ടി​ത്തെ​റി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​നി​ര​യാ​യ ഭാ​വ​ന സൂ​ര്യ​കി​ര​ണി​നു തു​ട​യി​ൽ പൊ​ള്ള​ലേ​റ്റു. ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. പൊ​ട്ടി​ത്തെ​റി​ച്ച​യു​ട​ൻ ഫോ​ണ്‍ പു​റ​ത്തെ​ടു​ക്കാ​ൻ ഭാ​വ​ന​യ്ക്കു ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളു​ടെ ര​ക്ഷ​യ്ക്കെ​ത്തി​യ​ത്. 20 ദി​വ​സം മു​ന്‍പാണ് ഭാ​വ​ന ഫോ​ണ്‍ വാ​ങ്ങി​യ​ത്. ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

NO COMMENTS